തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഗവര്‍ണറുടെ പ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനമുള്ളത്. കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലക്കല്ലെന്നും നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കേരളം പുരോഗമിച്ചെന്നു പറഞ്ഞ് സഹായം കുറച്ചെന്നും നയപ്രഖ്യാപനത്തില്‍ കേരളം അറിയിച്ചു.
നൂറ്റാണ്ടിലെ മഹാപ്രഹളത്തില്‍ കേരളത്തെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും സംസ്ഥാനം നയപ്രഖ്യാപനത്തിലൂടെ രേഖപ്പെടുത്തി. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
2019-20 വര്‍ഷത്തെ ബജറ്റ് 31ന് അവതരിപ്പിക്കും. ആകെ ഒമ്പതു ദിവസമാണ് സഭ സമ്മേൡക്കുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്മേലുള്ള പൊതുചര്‍ച്ചക്കും മൂന്നു ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.