X

തുടക്കം എം.ടിയെ ഉദ്ധരിച്ച്; സംസ്ഥാന ബജറ്റ് -2017 അവതരിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്-2017 നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജറ്റിന് തുടക്കമിട്ടത്. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണ്. അഞ്ചുമാസം പിന്നിട്ടിട്ടും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളില്‍ പണമുണ്ട്. എന്നാല്‍ വായ്പ്പയെടുക്കാന്‍ ആളില്ല. നോട്ടുനിരോധനം നികുതി വരുമാനത്തെ ബാധിക്കും. കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍

എല്ലാ സാമൂഹ്യ പെന്‍ഷനുകളും 1100രൂപയാക്കി
60വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍
അമൃത് പദ്ധതിക്ക് 150കോടി
ജനകീയാസൂത്രണം രണ്ടാം പതിപ്പ് തയ്യാറാക്കും
അഞ്ച് വര്‍ഷത്തിനുള്ളില്‍ 16000 കോടിയുടെ പദ്ധതി
ആധുനിക അറവുശാലകള്‍ക്ക് 100 കോടി രൂപ.
മണ്ണ് ജലസംരക്ഷണത്തിന് 150കോടി രൂപ. ചെറുകിട ജലസേചനത്തിന് 250കോടി രൂപ
6മാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചു
ജീവിതശൈലി രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
കാരണ്യപദ്ധതിക്ക് 350കോടി, മറ്റു പദ്ധതികള്‍ ചേര്‍ത്ത് 1000കോടി
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാര്‍ക്ക്. ഇതിനായി ഏഴുകോടി രൂപ വകയിരുത്തി.
സ്മാര്‍ട്ട് സിറ്റികള്‍ക്ക് 100കോടി
സ്‌കൂള്‍ നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍, കിഫ്ബിയില്‍ നിന്ന് 500കോടി
ബൃഹത് ആരോഗ്യ പരിപാലന പദ്ധതി വൈകും
സര്‍ക്കസ് കലാകാരന്‍മാരുടെ പുനരധിവാസത്തിന് 1കോടി രൂപ
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208കോടി രൂപ

chandrika: