X

ബജറ്റ് ചോര്‍ന്നതിങ്ങനെ; ഐസകിനെതിരെ സി.പി.എമ്മില്‍ മുറുമുറുപ്പ്; സ്റ്റാഫിനെതിരെ നടപടിയുണ്ടാകും

tm

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ഏ.കെ ബാലന്‍ അറിയിച്ചു. ഐസക്കിന്റെ സ്റ്റാഫിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

രാവിലെ ഒന്‍പതുമണിയോടുകൂടി അവതരണം തുടങ്ങിയ ബജറ്റ് ഏകദേശം രണ്ടരമണിക്കൂറിന് ശേഷമാണ് ചോര്‍ന്നുവെന്ന് അറിയുന്നത്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയാണ് ബജറ്റിന്റെ പ്രിന്റൗട്ടുമായി രംഗത്തെത്തിയത്. അതോടെ ബജറ്റവതരണം തടസ്സപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭവം ഗൗരവകരമാണെന്ന് ഐസക്കും പ്രതികരിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോവുകയും മീഡിയാ റൂമില്‍ സമാന്തര ബജറ്റ് ചെന്നിത്തല അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് അവസാനഭാഗങ്ങള്‍ അവതരിപ്പിക്കാതെ ഐസക് ബജറ്റ് പൂര്‍ത്തീകരിക്കുകയായിരുന്നു. ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എന്താണ് സംഭവിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയത്.

ബജറ്റ് അവതരണത്തിന് മുമ്പ് തന്റെ ഓഫീസില്‍നിന്ന് ചില ഭാഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് തയ്യാറാക്കാനുള്ള ഹൈലൈറ്റ് നേരത്തെ ഒരുക്കാനായിരുന്നു ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇത്തരത്തിലൊരു നീക്കം നടത്തിയത്. എന്നാല്‍  നികുതി നിര്‍ദേശമടക്കമുള്ള ഈ ഭാഗങ്ങള്‍ പിന്നീട് സഭയില്‍ എത്തുകയായിരുന്നു. ഇങ്ങനെ പുറത്തുവന്ന ഭാഗങ്ങളാണ് ലോഡ് ചെയ്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എത്തിച്ചുകൊടുത്തത്. ഇതിന് പിന്നില്‍ ചില മാധ്യമങ്ങളാണെന്നാണ് സൂചന. ബജറ്റ് അവതരണത്തിനിടെ ചോര്‍ന്ന ബജറ്റ് വായിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ഭരണപക്ഷം കുഴയുകയായിരുന്നു.

chandrika: