കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ വാരാന്ത്യ കര്‍ഫ്യു ഏര്‍പ്പെടുത്തി കര്‍ണാടക. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു.
തമിഴ്നാട്ടില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിന് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിര്‍ത്തി ജില്ലകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാന താവളങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്നാട് അറിയിച്ചിരുന്നു.