X
    Categories: MoreViews

ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; പ്ലേ ഓഫ് സാധ്യത മങ്ങുന്നു

കൊച്ചി: സ്വന്തം തട്ടകത്തില്‍ ഗോവ എഫ്‌സിയ്‌ക്കെതിരെ കേരള ബ്‌ളാസ്‌റ്റേഴ്‌സിനു തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. 77ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെയായിരുന്നു ഗോവയുടെ വിജയഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോവയാണ് ആദ്യം ലീഡ് നേടിയത്. ഇടത് വിങര്‍ മന്ദര്‍ ദേശായി കൊടുത്ത പാസില്‍ നിന്നായിരുന്നു കൊറാമിനസിന്റെ മനോഹര ഗോള്‍.

29ാം മിനിറ്റിലായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍ പിറ്ന്നത്. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗണ്‍ ഹെഡ് ചെയ്തു. പന്തു ലഭിച്ച സിയാം ഹംഗല്‍ ഹെഡ്ഡറിലൂടെ തന്നെ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവന്‍ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു.

രണ്ടാംപകുതിയില്‍ ഇരു ടീമുകളും ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. കോറോയുടെ ഒരു ഫ്രീകിക്ക് ഗോള്‍പോസ്റ്റിനരികിലൂടെ മൂളിപ്പറന്നു. സി.കെ. വിനീതും ഹ്യൂമും കൂടുതല്‍ ഒത്തിണക്കം കാട്ടിയെങ്കിലും ഗോവന്‍ ഗോളി കട്ടിമണി പലപ്പോഴും രക്ഷകനായി. എപ്പോള്‍ വേണമെങ്കിലും ഏതു ടീം വേണമെങ്കിലും ഗോള്‍ നേടാം എന്ന സ്ഥിതിയായിരുന്നു. 73ാം മിനിറ്റില്‍ ഗോവയുടെ അപകടകരമായൊരു നീക്കം ഗോളി ഏറെ കഷ്ടപ്പെട്ട് രക്ഷിച്ചു. എന്നാല്‍ ആശ്വാസം ഏറെ നീണ്ടു നിന്നില്ല. 77ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞ ഹെഡ്ഡര്‍ ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു.

chandrika: