X
    Categories: MoreViews

കലമുടച്ചു, ബ്ലാസ്റ്റേഴ്‌സ് പെരുവഴിയിലേക്ക്

ഷാജഹാന്‍ കാരുവള്ളി
കൊച്ചി

സ്വന്തം മൈതാനം. അസംഖ്യം കാണികള്‍- ജയിച്ചാല്‍ മുന്നേറാം. തോറ്റാല്‍ പെരുവഴിയിലാവും. തോല്‍വിയായിരുന്നു കാത്തിരുന്നത്. അതോടെ ടീം പെരുവഴിയിലുമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ 54-ാം മത്‌സരത്തില്‍ ഇന്നലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ഗോവ മേല്‍കോയ് മ ഉറപ്പിച്ചു. അനിവാര്യമായ വിജയം നേടാനാകാതെ ബ്ലാസ്‌റ്റേഴ്‌സിന് കാണികളുടെ മുമ്പില്‍ തലകുനിക്കേണ്ടിവന്നു. സ്വന്തം— തട്ടകത്തില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങിയതിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ നിരാശരായി.

കേരള ടീമിന്റെ പ്രകടനത്തില്‍ മനം മടുത്തിട്ടാകാം ഇന്നലെ കേവലം ഇരുപത്തിയൊമ്പതിനായിരത്തോളം കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോവയില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഗോവ 5—-2ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പങ്കിട്ടപ്പോള്‍ രണ്ടാം പകുതിയിലാണ് ഗോവ വിജയ ഗോള്‍ നേടിയത്. എഴാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ എഫ്.സി.ഗോവയാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 29-ാം മിനിറ്റില്‍ സി.കെ. വിനീതിന്റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. 77-ാം മിനിറ്റിലാണ് സ്പാനീഷ് താരം എഡു ബേഡിയ ഗോവയുടെ വിജയ ഗോള്‍ നേടിയത്. വിജയ ഗോള്‍ നേടിയ എഡുബേഡിയയാണ് ഹീറോ ഓഫ് ദി മാച്ച് . ഈ ജയത്തോടെ എഫ്.സി ഗോവ 19 പോയിന്റോടെ നാലാം സ്ഥാനത്തെത്തി.

14 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ നാല് വിദേശതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. പരുക്കു മൂലം കിസിറോണ്‍ കിസിറ്റോയെ ഇന്നലെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. മറുവശത്ത് ഗോവ അഞ്ച് വിദേശ കളിക്കാരെ ഉപയോഗിക്കാനുള്ള സാധ്യത മുഴുവനും പ്രയോജനപ്പെടുത്തി. മൂന്നാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കം. മിലന്‍സിംഗിന്റെ ഫ്രീ കിക്ക് ഗോവന്‍ ബോക്‌സില്‍ അങ്കലാപ്പ് ഉണ്ടായിക്കിയെങ്കിലും അപകടരഹിതമായി കടന്നുപോയി. അടുത്ത മിനിറ്റില്‍ സി.കെ.വിനീതില്‍ നിന്നും പന്ത് കവര്‍ന്നെടുത്ത ലാന്‍സറോട്ടിയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. എന്നാല്‍ ‘ാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ എറെ നേരം അനുഗ്രഹിച്ചില്ല. എഴാം മിനിറ്റില്‍ ഗോവ ഗോള്‍ നേടി. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ മന്ദര്‍റാവുവിലേക്കും തുടര്‍ന്ന് മന്ദര്‍റാവു ദേശായി ബോക്‌സിനു മുന്നിലേക്കു മൈനസ് ചെയ്തു കൊടുത്ത പന്ത് ഓടിയെത്തിയ ഫെറാന്‍ കൊറോമിനസ് അനായാസം വലയിലാക്കി ( 1-0). കൊറോയുടെ ഈ സീസണിലെ പത്താം ഗോള്‍ ആണിത്. കേരള ബ്ലാസ്്്്‌റ്റേഴ്‌സിന്റെ ആക്രമണനിരയിലെ കുന്തമുനയായ ഇയാന്‍ ഹ്യൂമിനെ ഗോവ ശരിക്കും മാര്‍ക്ക് ചെയ്തു .

chandrika: