X

60–ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി; ബെംഗളൂരു മുന്നില്‍

കൊച്ചി: സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്.സി. ലീഡ് നേടി. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്.

ആദ്യ പകുതി ഗോള്‍ രഹിതമായി മുന്നേറിയ രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകമാകും. ബ്ലാസ്‌റ്റേഴ്‌സിന് നിരവധി അവസരങ്ങളാണ് ആദ്യ പകുതിയില്‍ ലഭിച്ചത്. എന്നാല്‍ മുന്നേറ്റത്തിലെ പ്രതിഭയില്ലായമ പലപ്പോഴും ഗോള്‍ കണ്ടെത്തുന്നതില്‍ കേരളത്തിന് തിരിച്ചടിയായി.

chandrika: