X

ഇടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ, കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി ടോട്ടനം ഹോട്‌സ്പര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇംഗ്ലീഷ് വമ്പന്മാര്‍ മഞ്ഞപ്പടക്ക് ആശംസകള്‍ നേര്‍ന്നത്. ഐഎസ്എല്‍ ഏഴാം സീസണ്‍ ഇന്ന് ആരംഭിക്കുമ്പോഴാണ് ടോട്ടനത്തിന്റെ ആശംസകള്‍. കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ബഗാനെയാണ് നേരിടുക. രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം.

ടോട്ടനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ! 2020/21 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം നേടാന്‍ തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞങ്ങളുടെ വിജയാശംസകള്‍!’ എന്നാണ് ടോട്ടനത്തിന്റെ പോസ്റ്റ്. കസ്റ്റം പോസ്റ്റ് ആണെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ടോട്ടനത്തിന്റെ ഈ പോസ്റ്റ് ആഘോഷമാക്കുകയാണ്.

രാത്രി 7.30നാണ് മത്സരം. എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. ഗോവയിലെ ബാംബോലിം സ്‌റ്റേഡിയത്തിലാണ് മത്സരം. എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാല്‍ മുന്‍പത്തേക്കാള്‍ വലുതായിരിക്കും സീസണ്‍. ഐഎസ്എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എ

web desk 1: