X

ഐ.എസ്.എല്‍: അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ രണ്ടു കളിയില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് പതിനാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 28 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്. ഗുവാഹത്തിയില്‍ നടന്ന ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചിരുന്നു.

സീസണില്‍ രണ്ടു കളിയില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് വലിയ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഇന്നത്തെ അവസാന മത്സരം ജയിച്ചു മടങ്ങാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

web desk 1: