X

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

ഐഎസ്എലില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യ 15 മിനിട്ടിനുള്ളിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദം ലെ ഫൊണ്ട്രെ, ഹ്യൂഗോ ബോമസ് എന്നിവരാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ബ്ലാസ്റ്റേഴ്‌സ് 9ാം സ്ഥാനത്ത് തുടരുകയാണ്.

മൂന്നാം മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈ സ്‌കോര്‍ ചെയ്തു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് 11ആം മിനിട്ടില്‍ അടുത്ത ഗോളും വീണു. അഹ്മദ് ജഹൗ എടുത്ത നീളന്‍ ഫ്രീ കിക്ക് ഹ്യൂഗോ ബോമസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ലഭിച്ച സുവര്‍ണാവസരങ്ങള്‍ തുലച്ചതും റഫറിയുടെ മോശം തീരുമാനങ്ങളും ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയായി. സഹല്‍ അബ്ദുല്‍ സമദ് രണ്ട് സുവര്‍ണാവസരങ്ങളാണ് തുലച്ചത്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആക്രമിച്ചു കളിച്ചത്. കൗണ്ടര്‍ അറ്റാക്കുകളിലാണ് മുംബൈ ശ്രദ്ധ ചെലുത്തിയത്.

web desk 1: