X

കേരള ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിന്റെ രാജി.

കേരളാ ബ്ലാസ്റ്റേഴ്സും, മുഖ്യ പരിശീലകനായ ഡേവിഡ് ബെഞ്ചമിന്‍ ജെയിംസും പൂര്‍ണമായ പരസ്പര ധാരണയോടെ വഴി പിരിഞ്ഞതായി ക്ലബ് അറയിച്ചു. ഐ .എസ്. എല്‍ നാലാം സീസണില്‍, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിംസ്, നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചിരുന്നു.

ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശസകളും നല്‍കുന്നതായും കേരളാ ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

ക്ലബ്ബിനോടൊപ്പമുള്ള നാളുകളില്‍, ടീമംഗങ്ങളും, മാനേജ്മെന്റും നല്‍കി വന്ന പിന്‍തുണയ്ക്കും , സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്ത്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സിന് എല്ലാ ആശസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്‍തുണയില്‍ സ്‌നേഹ നിര്‍ഭരമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

chandrika: