X
    Categories: MoreViews

വരുണ്‍ ത്രിപുരനേനി കേരള ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സി.ഇ.ഒയായി വരുണ്‍ ത്രിപുരനേനി ചുമതലയേല്‍ക്കും. വ്യാഴാഴ്ച്ച കൊച്ചിയിലെത്തി ടീം ഒഫീഷ്യലുകളുമായി ഇദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. വീരന്‍ ഡിസില്‍വക്ക് പകരക്കാരനായാണ് വരുണ്‍ എത്തുന്നത്. രണ്ടു വര്‍ഷത്തോളം ചെന്നൈയിന്‍ എഫ്.സിയുടെ ചീഫ് ഓപ്പറേറിങ് ഓഫീസറായി പ്രവര്‍ത്തിച്ച വരുണ്‍ ഈ മാസം ആദ്യമാണ് ചെന്നൈയിന്‍ ടീം വിട്ടത്. ചെന്നൈ യുണൈറ്റഡ് എഫ്.സിയുടെ സ്ഥാപകന്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഏറെ പഴി കേട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന് വരുണിന്റെ നിയമനം ഏറെ ഗുണകരമാവും. മികവുള്ള താരങ്ങളെ എത്തിക്കുന്നതോടൊപ്പം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും ഉള്‍പ്പെടുത്തിയുള്ള കൂടുതല്‍ പദ്ധതികള്‍ ഇദ്ദേഹം ആവിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. പെരുമയുള്ള താരങ്ങളില്ലാതിരുന്നിട്ടും സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, അല്ലു അരവിന്ദ്, നാഗാര്‍ജ്ജുന തുടങ്ങിയവര്‍ക്ക് ഉടമസ്ഥാവകാശമുള്ള ടീം പോയ സീസണില്‍ റണ്ണേഴ്‌സ് അപായിരുന്നു.

chandrika: