കൊച്ചി: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. താരം ക്ലബുമായി കരാറിലേര്‍പ്പെട്ടെന്ന് ക്ലബ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
2014, 2015 സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത പുള്‍ഗ ആരാധകരുടെ പ്രിയപ്പെട്ട താരംകൂടിയാണ്. ക്ലബുമായി മുന്‍പരിചയമുള്ള ഒരു താരത്തെ കൂടി ടീമിലെത്തിക്കുന്നതോടെ മധ്യനിരയിലെ കുറവുകള്‍ നികത്തി കൂടുതല്‍ നോക്കൗട്ട് സാധ്യതകള്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള വിക്ടര്‍ പുള്‍ഗ ബ്ലാസ്‌റ്റേഴ്‌സ് ടീമംഗങ്ങളോടൊപ്പം പരിശീലിക്കുന്നുണ്ടായിരുന്നു. പുള്‍ഗയെ കൊണ്ടുവരുന്നയിടത്ത് ആരെയാണ് ബ്ലാസ്‌റ്റേഴ്‌സ് റിലീസ് ചെയ്യുന്നത് എന്ന് വ്യക്തമല്ല. പരുക്കേറ്റ കിസിറ്റോ കെസിരോണോ കഴിഞ്ഞ കുറച്ചു കളികളായി ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന നെമാഞ്ച പെസിക്കിനെയോ ആകും ബ്ലാസ്‌റ്റേഴ്‌സ് റിലീസ് ചെയ്യുക.
13 കളികളില്‍ നിന്നായി 17 പോയിന്റുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ ഏഴാം സ്ഥാനത്താണെങ്കിലും നാലാമതുള്ള ഗോവയുമായി രണ്ടു പോയന്റ് വ്യത്യാസമേയുള്ളൂ. വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത നോക്കൗണ്ടിലേക്ക് മുന്നേറാനാകും. 24 പോയന്റുമായി ബാംഗ്ലൂര്‍ എഫ്.സിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈയിനന്‍ എഫ്.സി (23), പൂനൈ സിറ്റി (22) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 12 കളിയില്‍ രണ്ടു ജയവും ഒരു സമനിവലയും ഒമ്പതു തോല്‍വിയും നേരിട്ട ഡെല്‍ഹി ഡൈനാമോസ് ഏഴു പോയന്റുമായി ഏകദേശം നോക്കൗണ്ട് സാധ്യത അവസാനിച്ച നിലയിലാണ്.