X

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി എല്‍ക്കോ ഷറ്റോരി പരിശീലിപ്പിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍ക്കോ ഷറ്റോരിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുക. യുവേഫ പ്രഫഷനല്‍ ലൈസന്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എല്‍കോ (47). 20 വര്‍ഷത്തെ പരിശീലന പരിചയമുണ്ട് ഡച്ചുകാരനായ ഷറ്റോരിക്ക്. ഇന്ത്യയില്‍ പ്രയാഗ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളെ മുന്‍പ് പരിശീലിപ്പിച്ചു.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ സെമിയില്‍ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഡേവിഡ് ജയിംസിന്റെ പിന്‍ഗാമിയായി എത്തിയ പോര്‍ച്ചുഗീസുകാരന്‍ നെലോ വിന്‍ഗാദയ്ക്കു പകരമാണ് ഷറ്റോരി കോച്ചാകുന്നത്.
ഷാട്ടോരിയുടെ നിയമനം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Test User: