കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മല്‍സരം റഫറിയോടുള്ള പ്രതിഷേധത്തില്‍ ബഹിഷ്‌ക്കരിച്ചതില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തിയ അഞ്ച് കോടിയുടെ പിഴക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍. ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് നല്‍കിയ അപ്പീല്‍ ഫെഡറേഷന്‍ അച്ചടക്കസമതി തള്ളിയ പശ്ചാത്തലത്തിലാണ് ക്ലബ് കോടതിയെ സമീപിച്ചിരിക്കുന്നത്.
റഫറിയുടെ തെറ്റായ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ബെംഗളൂരു എഫ്.സിക്കെതിരായ മല്‍സരമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബഹിഷ്‌ക്കരിച്ചത്. സമനിലയില്‍ കലാശിച്ച മല്‍സരം അധികസമയത്തേക്ക് പോയപ്പാഴോയിരുന്നു വിവാദ ഗോള്‍ വന്നത്. ബെംഗളുരുവിന് അനുകുലമായി ലഭിച്ച ഫ്രീകിക്ക് അവരുടെ നായകന്‍ സുനില്‍ ഛേത്രി പെട്ടെന്ന് പായിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ടീം തയ്യാറാവുന്നതിന് മുമ്പ് ഛേത്രി പായിച്ച ഷോട്ട് ഗോളായി റഫറി അംഗീകരിച്ചതിന് പിറകെയായിരുന്നു ബഹിഷ്‌ക്കരണം.