തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ 300 സഹകരണ സംഘങ്ങളുടെ പട്ടികയില്‍ ധനകാര്യ സേവന മേഖലയിലെ പ്രവര്‍ത്തനത്തിന് ഏഷ്യയില്‍ ഒന്നാം സ്ഥാനം കേരള ബാങ്കിന്. അന്തര്‍ദേശീയ സഹകരണ സഖ്യവും യൂറോപ്യന്‍ സഹകരണ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
13 ജില്ലാ സഹകരണ ബാങ്കകളും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ന്ന് 2019 നവംബര്‍ 29നാണ് കേരള ബാങ്ക് ലയിപ്പിച്ചത്.