രാജ്യാന്തര വേദികളില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാതെ അവഗണിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കായികതാരങ്ങള്‍. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്ന് പുരുഷ മധ്യദൂര ഓട്ടക്കാരന്‍ ജിൻസൺ ജോൺസൻ പറഞ്ഞു.2018ല്‍ മെഡല്‍ നേടിയിട്ട് അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തുവെന്ന് വനിതാ ലോംഗ്‌ജംപ് താരം വി നീനയും ഒരു വാർത്താ ചാനലിനോട് പറഞ്ഞു.പറഞ്ഞു. കേരളത്തിലെ അവഗണന കാരണം താരങ്ങൾ സംസ്ഥാനം വിടാൻ നിർബന്ധിതർ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കായിക താരങ്ങൾ പറഞ്ഞു.