X
    Categories: keralaNews

നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനം നേരത്തെ പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ ആദ്യദിനം നേരത്തെ പിരിഞ്ഞു. വിലക്കയറ്റത്തെക്കുറിച്ചും പാര്‍ട്ടിനിയമനങ്ങളെക്കുറിച്ചും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വിലക്കയറ്റം കേന്ദ്രത്തിന്റെ വകയാണെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞപ്പോള്‍ തിരു.കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച് മേയര്‍ കത്തെഴുതിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് ന്യായീകരിച്ചു.

രാജേഷിന്റെ പ്രസംഗം നീണ്ടപ്പോള്‍ സ്പീക്കര്‍ ഷംസീര്‍ ഇടപെട്ടത് സഭയില്‍ ചിരിപടര്‍ത്തി. മുമ്പ് ഷംസീറിനെ ഇക്കാര്യത്തില്‍ തിരുത്തിയ ആളാണ് രാജേഷ്. സര്‍വകലാശാലാ ഭേദഗതി ബില്ലടക്കം പാസാക്കാനാകാതെയാണ് സഭ പിരിഞ്ഞത്. ബഹളത്തെതുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി എടുത്തുകളയാനായാണ് സഭ ഹ്രസ്വകാലത്തേക്ക് വിളിച്ചതെങ്കിലും ബില്‍ എപ്പോഴുണ്ടാകുമെന്ന ്‌വ്യക്തമല്ല. ഓര്‍ഡിനന്‍സുകള്‍ പാസാക്കാനുമുണ്ട്.
9 ദിവസത്തേക്കാണ ്‌സമ്മേളനം.

Chandrika Web: