തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.
മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച മുസ്‌ലിം ലീഗ് അംഗം എം.സി.ഖമറുദ്ദീന്‍ കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു ജനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നവരും സത്യപ്രതിജ്ഞ ചെയ്തു.
നിയമനിര്‍മാണമാണ് മുഖ്യ അജണ്ടയെങ്കിലും സംസ്ഥാന സര്‍ക്കാറിനെതിരായ നിരവധി പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സഭയിലുന്നയിക്കും. മന്ത്രി കെ.ടി ജലീല്‍ നടത്തിയ എം.ജി. സര്‍വകലാശാലാ മാര്‍ക്കുദാനം, വാളയാര്‍ കേസ് അട്ടിമറി, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം സഭയിലുന്നയിക്കും.