X

പ്രളയം: നെതര്‍ലാന്റ്‌സിന്റെ സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് കേരളം

ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു.

വിഷയത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസഫ് കേന്ദ്രത്തിന് കത്തയച്ചു. ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ ശേഷം നിലപാട് അറിയിക്കാമെന്ന് കേന്ദ്ര വിദേശമന്ത്രാലയം അറിയിച്ചു.

പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് നൂതന സാങ്കേതികവിദ്യയും ഒപ്പം വിദഗ്ധ സംഘത്തെയും അയക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ആഴ്ചയാണ് നെതര്‍ലാന്റ്‌സ് മുന്നോട്ടുവന്നത്.

നെതര്‍ലാന്റ്‌സിലെ അംബാസിഡറും മലയാളിയുമായ വേണു രാജമണിയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക സഹായ വാഗ്ദാനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നെതര്‍ലാന്റ്‌സ് കത്ത് അയച്ചിരുന്നു.

chandrika: