കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതിയാണ് പ്രതികളെ കുറ്റക്കാര്‍ ആണെന്ന് കണ്ടെത്തിയത്.
പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍,ഉമേഷ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
2018 മാര്‍ച്ച് 14ന് യുവതിയെ കാണാതായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോത്തന്‍ കോട്ട ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സയ്ക്ക് എത്തിയ 42 കാരിയായ ലാത്വയിന്‍ വനിതയാണ് കൊല്ലപ്പെട്ടത്.
കോവളത്ത് എത്തിയ യുവതിയെ പ്രതികള്‍ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജനെ കണ്ടല്‍കാട്ടില്‍ എത്തിച്ച് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.പ്രതികള്‍ക്കെതിരെ നിലവില്‍ ബലാല്‍സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി പറയുന്നത്.