തിരുവനന്തപുരം: പപ്പടം ഉഴുന്നുകൊണ്ടുള്ളതാണോ മൈദചേർത്തതാണോ എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇതിനു പരിഹാരമായി പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ആപ്പ് എത്തുന്നു. പപ്പടനിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷ (കെപ്മ)നാണ് ’മുദ്ര’ എന്നപേരിൽ ആപ്പ് ഇറക്കുന്നത്. വിഷുവിനുമുൻപ് പുറത്തിറങ്ങും.
ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും യഥാർഥ പപ്പടനിർമാതാക്കളെ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെപ്മയുടെ ജനറൽ സെക്രട്ടറി വിനോദ് പ്രാരത്ത പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ പപ്പട യൂണിറ്റുകളിൽ നിന്നും പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള 300 യൂണിറ്റുകൾ കെപ്മയുടെ ജില്ലാ കമ്മിറ്റികളുമായി കരാർ ഒപ്പിട്ടു. ഗുണനിലവാരം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ രജിസ്ട്രേഷൻ ഉറപ്പാക്കൂ. രണ്ടുമാസം കൂടുമ്പോൾ ഗുണനിലവാത്തിന്റെ തുടർപരിശോധനകൾ നടത്തും.