X

കെജ്‍രിവാളിന്‍റെ പേഴ്സണൽ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി

ന്യൂഡൽഹി∙ ജയിലിൽക്കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ബൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കേന്ദ്ര വിജിലൻസി വിഭാഗം ബൈഭവിനെ പുറത്താക്കിയത്. സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു നടപടി.

മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് കുമാറിന്‍റെ താല്‍ക്കാലിക നിയമനമെന്നും ഉടൻ പിരിച്ചുവിട്ടതായും സ്‌പെഷ്യൽ സെക്രട്ടറി (വിജിലൻസ്) വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

2007ൽ മഹേഷ് പാൽ എന്നയാൾ നൽകിയ കേസാണ് പുറത്താക്കലിന് ആധാരം. ഇയാൾ അതേ കാലയളവിൽ നോയിഡയിൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ ജോലി ചെയ്തപ്പോൾ അന്ന് ബൈഭവ് ഉൾപ്പെടെ മൂന്നുപേർ, പൊതുസേവകനായിട്ടും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ബൈഭവിന്റെ നിയമനത്തിനു മുൻപ് പശ്ചാത്തല പരിശോധന നടത്തിയില്ലെന്നാണ് വിജിലൻസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

webdesk14: