X

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു; ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഡല്‍ഹിയുടെ എട്ടാം മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി മര്‍ലേന മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും തിരിച്ചെത്തുന്നതിനുവേണ്ടി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി അതിഷി. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളെ ജയിലിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതും ബിജെപിയാണെന്നും അതിഷി വിമര്‍ശിച്ചു. മുടങ്ങിക്കിടന്ന എല്ലാ പ്രവര്‍ത്തനകളും പൂര്‍ത്തിയാക്കുമെന്ന് അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ജയിലിലല്ലെന്നും ബിജെപിയെ ഓര്‍മ്മപ്പെടുത്തി.

അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്ന് പുറത്തുവരാതിരിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്നും ജനങ്ങള്‍ക്ക് മുമ്പില്‍ സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം രാജിവെച്ചതെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് കെജ്‌രിവാളിന് നന്ദിയുണ്ടെന്നും അതിഷി പറഞ്ഞു.

 

webdesk13: