കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയം: പി.കെ കുഞ്ഞാലിക്കുട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിമാരെയും ഇന്ത്യ മുന്നണി നേതാക്കളേയുമെല്ലാം ജയിലില്‍ അടച്ച് പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം അടിച്ചമര്‍ത്തി കൃത്രിമ ജയം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഇന്ത്യയില്‍ ജനാധിപത്യം വല്ലാത്തൊരു സ്ഥിതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനത അവരുടെ സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

webdesk14:
whatsapp
line