X

ഡല്‍ഹിയില്‍ കെജ്രിവാളിനെ കരണത്തടിച്ച് യുവാവ്; കേന്ദ്ര പൊലീസ് സേന സുരക്ഷയൊരുക്കിയില്ലെന്ന് എ.എ.പി


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റോഡ് ഷോക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യമര്‍പ്പിച്ചു നീങ്ങുമ്പോഴാണ് കെജ്രിവാളിനെതിരെ ആക്രമണമുണ്ടായത്. വാഹനത്തിനു മുന്നിലൂടെ കയറിയായിരുന്നു കരണത്തടിച്ചത്. അക്രമിയെ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി.

ടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കേജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

web desk 1: