ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി. അരവിന്ദ് കെജ്‌രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ അതൊരിക്കലും നടക്കാന്‍ പോവുന്നില്ല, ഛന്നി പറഞ്ഞു. അദ്ദേഹം കുറേ കാലമായി പഞ്ചാബ് മുഖ്യമന്ത്രിയാവാന്‍ കൊതിക്കുന്നുണ്ടെന്നും എന്നാല്‍ അത് ഇത്തവണയും വെറുമൊരു സ്വപ്നമായി അവസാനിക്കുമെന്നും ഛന്നി കൂട്ടിചേര്‍ത്തു. 400 കോടി ചിലവയിച്ച് ‘അബ് കി ബാര്‍ കെജ്രിവാള്‍’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ക്യാമ്പയിന്‍ നടത്തിയിരുന്നെന്നും പക്ഷേ പഞ്ചാബിലെ ജനങ്ങള്‍ അതിനെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഛന്നി വ്യക്തമാക്കി.
ഛന്നിക്കെതിരെയുള്ള കെജ്‌രിവാളിന്റെ ആരോപണങ്ങളോടും പ്രതികരണം നടത്തി. പലപ്പോഴും ഇത്തരം ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ടെന്നും അവസാനം മാപ്പ് പറഞ്ഞ് വരുമെന്നും ഛന്നി പറഞ്ഞു. ഇടക്കിടെ തെറ്റ് പറ്റുകയും ശേഷം അത് ഓര്‍ത്ത് മാപ്പ് പറയുകയും ചെയ്യുന്ന ഒരാള്‍ക്ക് മുഖ്യമന്ത്രിയാവാന്‍ എങ്ങനെയാണ് കഴിയുകയെന്നും ഛന്നി ചോദിച്ചു.