X
    Categories: indiaNews

അമിത് ഷായുടെ വഴിയെ കെജരിവാള്‍; ഓണത്തിന് വാമനജയന്തി ആശംസകള്‍ നേര്‍ന്നു

കോഴിക്കോട്: സംഘപരിവാര്‍ വിധേയത്വം ഒരിക്കല്‍ കൂടി വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഓണമാഘോഷിക്കുന്ന മലയാളികള്‍ അദ്ദേഹം വാമനജയന്തി ആശംസകള്‍ നേര്‍ന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെജരിവാള്‍ ആശംസ അറിയിച്ചത്. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ഒരു ഫോട്ടോ സഹിതമാണ് കെജരിവാളിന്റെ പോസ്റ്റ്. ‘വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ’, എന്നായിരുന്നു കെജരിവാളിന്റെ പോസ്റ്റ്.

ആര്‍എസ്എസ് നേതാക്കളാണ് ഓണത്തിന് മഹാബലിയെ ഒഴിവാക്കി വാമനനെ പ്രതിഷ്ഠിക്കാനുള്ള നീക്കം ആരംഭിച്ചത്. മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓണത്തിന് വാമന ജയന്തി ആശംസിച്ചത് വിവാദമായിരുന്നു. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ വാമന ജയന്തിയായാണ് ഓണത്തെ കാണുന്നത്. ആര്‍എസ്എസ് ആദര്‍ശമാണ് തന്റെ ആശയാടിത്തറയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് കെജരിവാള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: