X
    Categories: indiaNews

കെജ്രിവാളിന്റെ വീട് ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; സിസിടിവി തകര്‍ത്തു

Delhi Chife Ministe Arvind Kejriwal at the inaugurtion Sewer cleaning machines for celining sewers at Anbedkar stadium in New Delhi on Thursday. Express Photo By Amit Mehra 28 02 2019

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട് ആക്രമിച്ചതായി ആരോപണം. ബിജെപി പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചത്. ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകരെത്തി കെജ്‌രിവാളിന്റെ വീട് ആക്രമിച്ച് സിസിടിവി ക്യാമറകള്‍ തല്ലിത്തകര്‍ത്തെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു.

അതേ സമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ആം ആദ്മി പ്രവര്‍ത്തകരോടും സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച്, കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

web desk 1: