ന്യൂഡല്‍ഹി : സ്വതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും മുഴക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങി ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിന്നു അദ്ദേഹം.
തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുദ്രാവാക്യം വിളിച്ചത്. ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്, വന്ദേമാതരം, വന്ദേമാതരം.. എന്നിങ്ങനെയായിരുന്നു മുദ്രാവാക്യവിളി. മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സെക്രട്ടേറിയറ്റില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ തലസ്ഥാനത്തെ കൊറോണ പ്രതിരോധത്തില്‍ സഹായിച്ച കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നന്ദി പറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി, കേന്ദ്ര സര്‍ക്കാരിനോട് നന്ദി, എല്ലാ സാമൂഹിക സ്ഥാപനങ്ങള്‍ക്കും നന്ദി, എല്ലാ മതസ്ഥാപനങ്ങള്‍ക്കും നന്ദി, എല്ലാ ഡോക്ടര്‍മാരുടെ അസോസിയേഷനുകള്‍ക്കും എന്‍ജിഒകള്‍ക്കും നന്ദി. എല്ലാ കൊറോണ യോദ്ധാക്കളായ ഞങ്ങളുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, പോലീസുകാര്‍ എന്നിവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു, ”കെജരിവാള്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ കെജരിവാള്‍ അനുസ്മരിച്ചു. ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.