X

എ.എ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: ഇഡി കുറ്റപത്രത്തെ വിമര്‍ശിച്ച് കെജ്രിവാള്‍

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എ.എ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. മദ്യ അഴിമതിയില്‍ നിന്നും സമ്പാദിച്ച പണം ഗോവാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

അന്വേഷണ ഏജന്‍സിയുടെ അവകാശവാദങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണെന്നാണ് കെജ്രിവാളിന്റെ ആരോപണം. 2022ല്‍ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി രണ്ട് സീറ്റുകള്‍ നേടിയിരുന്നു. എഎപിയുടെ സര്‍വേ ടീമുകളുടെ ഭാഗമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നല്‍കിയതായും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

webdesk13: