കീഴാറ്റൂര്‍ ബൈപാസ് നടപടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട സമര നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കി. ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കും.
3D അലൈന്‍മെന്റ് അറിയിപ്പും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പദ്ധിതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും വെട്ടിമുറിക്കാതെ പാത ഒരു വശത്തേക്കു മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പറയുന്നു. അടുത്ത മാസം ആദ്യം വയല്‍കിളി നേതാക്കളുമായി ദേശീയ പാത അധികൃതര്‍ ചര്‍ച്ച നടത്തും