X

തീപ്പന്തമാകാന്‍ കീഴാറ്റൂര്‍രിലെ ‘വയല്‍കിളികള്‍’ പാര്‍ട്ടിയെ ഞെട്ടിച്ച് സമരം രണ്ടാം ഘട്ടിത്തിലേക്ക്

 

സി.പി.ഐ.എം നെ ഞെട്ടിച്ചു കൊണ്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നിവാസികള്‍ വീണ്ടും സംരത്തിലേക്കിറങ്ങുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് പദ്ധതിക്കെതിരേ വയല്‍ക്കിളികളികളും കീഴാറ്റൂര്‍ കോളനിയില്‍ രൂപീകരിച്ച ജനകീയ സമിതിയും സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിര്‍ദിഷ്ട ബൈപാസ് അലൈന്‍മെന്റ് മാറ്റുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നും സമരം വയല്‍ സംരക്ഷണ സമിതിയായ വയല്‍ക്കിളികള്‍പിന്‍വലിച്ചത്. എന്നാലിപ്പോള്‍ പുതുതായി സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ അലൈന്‍മെന്റും പരിസ്ഥിത സൗഹാര്‍ദമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം വിദഗ്ദ്ധ സംഘവും കളക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നിറങ്ങിപോവുകയും സമരം പുനരാംരഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സിപിഎം കേന്ദ്രമായ കീഴാറ്റൂരില്‍ സമര സമിതികളായ വയല്‍ക്കിളികളായും ജനകീയ സമരസമിതിയായും ചേര്‍ന്ന് പ്രവര്‍ത്തികുന്നുതിന് വിലക്കുണ്ടായിരുന്നു. എ്ന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ കൂട്ടമായി സമര സമിതിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കകുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. സിപിഎം എംഎല്‍എ ആയ ജയിംസ് മാത്യു കോളനിയിലെത്തി വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തെങ്കിലും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചു ഇറങ്ങിപ്പോവുകയായിരുന്നു. പാര്‍ട്ടിയുടെ ഇരുമ്പുമറ കൊണ്ടു എല്ലാം അടക്കി നിര്‍ത്താമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കൂടിയാണ് ഇപ്പോള്‍ കീഴാറ്റൂരുകാര്‍ തകര്‍ത്തിരിക്കുന്നത്.ഇന്നലെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നേരത്തേ സമരം നടന്ന കീഴാറ്റൂരില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ബൈപ്പാസിനെതിരെ രണ്ടാംഘട്ട സമര പ്രഖ്യാപനവും നടത്തുകയും ചെയ്തു. തുടര്‍ന്ന് എന്ത് വിലകൊടുത്തും ഇതുവഴി ബൈപ്പാസ് വരുന്നതിനെ എതിര്‍ക്കുമെന്നും, വയലും വീടും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രകടനമായി കോളനിയിലേക്ക് പോയി. അവിടെ കഴിഞ്ഞ ദിവസം രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വയല്‍ക്കിളികളെ സ്വീകരിച്ചു. തുടര്‍ന്നു സംയുക്തമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലയുമൊരുക്കി. പുതിയ അലൈന്‍മെന്റ് പ്രകാരം കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയാണ് രണ്ടാം ഘട്ട സമരത്തിന് നാന്ദി കുറിച്ചത്. പുതിയ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബൈപ്പാസ് വന്നാല്‍ തോടും വയലും വീടും നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 19 ദിവസം നീണ്ടുനിന്ന ആദ്യഘട്ട സമരം വയലുകള്‍ ഒഴിവാക്കി പുതിയ ദിശ കൊണ്ടുവരുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നേരത്തെ സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ 18 ന് എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ഉറപ്പിച്ച പുതിയ അലൈന്‍മെന്റ് പ്രകാരം വയലുകളും, വീടുകളും, ക്ഷേത്രങ്ങളും നശിക്കുന്ന അവസ്ഥയാണുളളത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കടുത്ത ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി രംഗത്തുവരുന്ന അധികാരികള്‍ അതില്‍നിന്നും പിന്‍മാറണമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും യുവാക്കളുമായി വന്‍ജനപിന്തുണയോടെയാണ് രണ്ടാംഘട്ട സമര പ്രഖ്യാപനവും നടന്നത്. ബദല്‍ നിര്‍ദ്ദേശമായി നിലവിലുളള ദേശീയപാത വികസിപ്പിക്കുക എന്നതാണ് വയല്‍ക്കിളികള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നിലവിലുളള ദേശീയപാത വികസിപ്പിക്കുവാനുളള സാധ്യതകള്‍ ആരായാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയാണ്.

chandrika: