ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. അദാനി ഗ്രൂപ്പിൻ്റെ ഓഹരിതട്ടിപ്പിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മോദിയുടെ ഉറ്റ സുഹൃത്ത് അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ സി വേണുഗോപാൽ പ്രധാനമന്ത്രിയുടെ ഏക അജണ്ട ഉറ്റ സുഹൃത്തിനെ സമ്പന്നനാക്കുകയാണെന്നുംകുറ്റപ്പെടുത്തി. ജനുവരിയില്‍ യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലും അദാനി ഗ്രൂപ്പിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം വലിയ തകര്‍ച്ച നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിനെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്.