X

മോദിയെ കടന്നാക്രമിച്ച് കെ.സി.ആര്‍

പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വസ്ത്രം ധരിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കാതലില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി കെ.സി.ആര്‍ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയമായാല്‍ താടി വളര്‍ത്തി ടാഗോറിനെപ്പോലെ പ്രത്യക്ഷപ്പെടും. തമിഴ്‌നാടാണെങ്കില്‍ ലുങ്കി ധരിക്കും. ഇതെന്താണ്… ഇത്തരം കണ്‍കെട്ട് വിദ്യ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം. പഞ്ചാബ് തിരഞ്ഞെടുപ്പാണെങ്കില്‍ തലപ്പാവ് ധരിക്കും. മണിപ്പൂരില്‍ മണിപ്പൂരി തൊപ്പി, ഉത്തരാഖണ്ഡില്‍ മറ്റൊരു തൊപ്പി. ഇതുപോലെ എത്ര തൊപ്പികള്‍?- കെ. സി.ആര്‍ ചോദിച്ചു.

Test User: