X

മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി; സ്‌പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. സ്‌റ്റേഡിയത്തില്‍ കാണികള്‍ ഇത്രത്തോളം കുറഞ്ഞത് വരാനിരിക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ബാധിക്കുമെന്നും ജയേഷ് പറഞ്ഞു. മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും സൂചിപ്പിച്ചു.

കായിക മന്ത്രി വി.അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയാവുകയായിരുന്നു. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

മത്സരത്തിന്റെ ടിക്കറ്റുകള്‍ മത്സരത്തിന്റെ തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തില്‍ താഴെ മാത്രമായിരുന്നു. മുപ്പത്തിഏഴായിരം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിലുള്ളത്. വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്.

webdesk13: