തിരൂര്‍: നവോത്ഥാനം പറഞ്ഞ് മോദിയുടെ മറ്റൊരു പതിപ്പായി പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ലദിനങ്ങള്‍ അംബാനിമാര്‍ക്ക് മാത്രമാണെന്ന് ബോധ്യപ്പെട്ടു. മുസ്്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, ഇലക്ഷന്‍ കമ്മീഷന്‍, ഇന്‍കം ടാക്‌സ്, സി.ബി.ഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു. മോദിക്ക് നേരിട്ട് പങ്കുളള 30000 കോടിയുടെ അഴിമതിയാണ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ നടന്നത്. ലളിത് മോദിയും നീരവുമോദിയും രാജ്യത്തെ കൊള്ളചെയ്തവരെല്ലാം ഇവിടം വിട്ടുപോയി. ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് എടുത്തിടുന്നു. യു.പി.എ തന്നെ അന്വേഷണം നടത്തിയ സംഭവത്തില്‍ ഒന്നും ചെയ്യാന്‍ മോദിക്ക് ആവില്ല.
ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ തരംഗമാണുള്ളത്. തെലുങ്കാനയില്‍ മൂന്നിടത്ത് മുവായിരത്തോളം വോട്ട് നേടി സി.പി.എം കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്നാണ് നിരീക്ഷണം. സി.പി.ഐ പോലും മതേതര ചേരിയോടൊപ്പം നില്‍ക്കുമ്പോഴാണ് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നത്. മനുഷ്യ ജീവനെക്കാള്‍ പശുവിനും പട്ടിക്കും പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് ജനമനസ്സുകളില്‍ ഇനി സ്ഥാനമുണ്ടാവില്ലെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാഖിലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.കെ പ്രേമചന്ദ്രന്‍.എം.പി, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, സി മമ്മുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി.കെ ഫൈസല്‍ ബാബു, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി.അഷ്‌റഫ്, എ.കെ മുസ്തഫ, മുസ്്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കോക്കൂര്‍, സി മുഹമ്മദലി, ഇസ്്മായില്‍ മൂത്തേടം, കെ.എം അബ്ദുല്‍ ഗഫൂര്‍, എം അബ്ദുള്ള, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്്മത്തുളള, കേരള കര്‍ഷക സംഘം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ശ്യാം സുന്ദര്‍, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ദേശീയ വൈസ് പ്രസിഡന്റുമാരായ ഖമറുന്നിസ അന്‍വര്‍, അഡ്വ.കെ.പി മറിയുമ്മ, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ എന്‍.എ കരീം, ഷമീര്‍ ഇടിയാട്ടില്‍, സിറാജുദ്ദീന്‍ നദ്‌വി, പി.വി അഹമ്മദ് സാജു പ്രസംഗിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് സ്വാഗതം പറഞ്ഞു.
ആലത്തിയൂരില്‍ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം മുതൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജി, സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ടി.എ സലീം പ്രസംഗിച്ചു. ഇന്നും നാളയും ജില്ലയില്‍ പര്യടനം തുടരും. ഇന്ന് 8 മണിക്ക് കൊളപ്പുറത്ത് നിന്നാരംഭിക്കുന്ന യാത്ര തലപ്പാറ, ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം താനൂരില്‍ സമാപിക്കും.