ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസല്ല രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതയായ രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിവസം തന്നെ തെറ്റാണ്. എന്തുകൊണ്ടാണ് അംബേദ്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഓര്‍മദിനങ്ങള്‍ തെരഞ്ഞെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സവര്‍ക്കറുടെ ജന്മദിനം തന്നെ തെരഞ്ഞെടുത്തതില്‍ സവര്‍ണ വര്‍ഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി.ജെ.പിക്ക് ബഹുമാനമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.