X

കര്‍ണാടക സഖ്യസര്‍ക്കാര്‍ കാലാവധി തികയ്ക്കും: കെ.സി വേണുഗോപാല്‍

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനാധിപത്യം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല. ഞങ്ങള്‍ കാലാവധി തികയ്ക്കുമെന്ന് ഉറപ്പാണ്. ജനാധിപത്യത്തെ വിലക്കുവാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനായി കോടിക്കണക്കിന് രൂപയാണ് അവര്‍ വാരിയെറിയുന്നത്. കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ പോലും ബി.ജെ.പിയുടെ വലയില്‍ വീഴില്ല. ഞങ്ങളുടെ എം.എല്‍.എമാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ബി.ജെ.പി അവരുടെ എം.എല്‍.എമാരെ എന്തുകൊണ്ടാണ് ഹരിയാനയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിപ്പിക്കുന്നത്. 104 എം.എല്‍.എമാരെകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

chandrika: