ബാംഗ്ലൂരു എഫ്‌സിക്കെതിരെ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരത്തില്‍ മത്സരം പൂര്‍ത്തിയാകാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ വിധിച്ചു. മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും അച്ചടക്കസമിതി നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം പിഴ ആറു കോടി രൂപയാകും.
ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിനും ശിക്ഷ നടപടിയുണ്ട്. 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപയുമാണ് പിഴ. പരസ്യമായി ക്ഷമാപണം പറഞ്ഞില്ലെങ്കില്‍ പിഴ പത്ത് ലക്ഷമാവും.
കഴിഞ്ഞ മാര്‍ച്ച് മൂന്ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.