പുനലൂര്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസില്‍ നിന്ന് വിരമിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍.
സര്‍വീസില്‍ ഉള്ളപ്പോള്‍ ചെയ്ത കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ പരിഹാസം. കൈ കാണിച്ചാല്‍ പോലും ബസ് നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാത്തത് അവര്‍ ചെയ്തതിന്റെ ഫലമാണെന്നായിരുന്നു ഗണേഷ് പറഞ്ഞത്.
പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുന്‍ ഗതാഗത മന്ത്രിയായ ഗണേഷിന്റെ പരാമര്‍ശം. എന്നാല്‍ ഗണേഷിന്റെ പരിഹാസം വന്‍ വിവാദത്തിനിടയാക്കി.
കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്തേണ്ടിയിരുന്ന മുന്‍ മന്ത്രി തന്നെ ഇത്തരത്തില്‍ അവഹേളിച്ചത് ശരിയായില്ലെന്ന് പെന്‍ഷന്‍കാര്‍ പറഞ്ഞു.