എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്‌കാരത്തിനെതിരെ വിമര്‍ശനവുമായി എം എല്‍ എയായ കെ ബി ഗണേഷ് കുമാര്‍. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണുമെന്നും എന്നാല്‍ എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ കാണില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതുപൊലെ ട്രോളുകളില്‍ കാണും പോലെ കുട്ടികളെ ചാക്കില്‍ കയറ്റി കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്‌കുമാര്‍ എം എല്‍എ തുറന്നടിച്ചു.