വോട്ട് ചോര്‍ന്നുവെന്ന് കായംകുളം എംഎല്‍എ യു.എ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാര്‍ട്ടിക്ക് ഉള്ളില്‍ വ്യാപക വിമര്‍ശനം.എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ പാര്‍ട്ടി നേത്വത്തത്തിനും പരാതി നല്‍കിയതയാണ് വിവരം.എന്നാല്‍ യുഎ പ്രതിഭക്കതിരെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്്.ഇതൊടെ പാര്‍ട്ടിക്കുള്ളില്‍ പോര് കനക്കുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് യുഎ പ്രതിഭ പരസ്യമായി നേതൃത്വത്തിനിതരെ രംഗത്ത്‌വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതി രൂക്ഷമായ ഭാഷയിലാണ് എം.എല്‍.എ നേതൃത്വത്തെ കടന്നാക്രമിച്ചത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുന്നുവെന്ന ഗുരുതര ആരോപണം എം.എല്‍.എ പോസ്റ്റിലൂടെ ഉന്നയിച്ചു. സംഘടന പ്രശ്‌നങ്ങളും വിഭാഗീയതയും രൂക്ഷമായ കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ചില നേതാക്കള്‍ക്ക് എതിരെ പ്രതിഭ നേതൃത്വത്തിന് നല്‍കിയ പരാതി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചക്ക് എടുക്കാന്‍ പോലും തയാറാകാതിരുന്നതാണ് എം.എല്‍.എയെ ചൊടുപ്പിച്ചത്. കായംകുളം പാര്‍ക്ക് ജംഗ്ഷനിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ വികസന കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ച ശേഷം സി.പി.എമ്മിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന മുഖവുരയോടെയാണ് വിവാദ പ്രസ്താവനകളിലേക്ക് കടന്നത്. താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു.ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നത് ദുരൂഹമാണെന്ന് എം.എല്‍.എ കുറിച്ചു.
ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന നീരസം പ്രകടിപ്പിച്ച അവര്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നുപോയത് കായംകുളത്ത് നിന്നാണെന്നും കുറിച്ചു. കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ മെമ്പറായിപ്രവര്‍ത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം.കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സൂചിപ്പിച്ചു കൊണ്ടാണ് എം.എല്‍എ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും പ്രതിഭ എം.എല്‍.എയും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഡി.വൈ.എഫ്.ഐയുടെ കായംകുളത്തെ പ്രദേശിക നേതൃത്വവും എം.എല്‍.എയും തമ്മിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പോര് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു.