സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു
കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം.
കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61) മകന്‍ റാഹിഷ് (33)മാണ് തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് സഹജീവികളുടെ കാരുണക്കായി കാത്തിരിക്കുയാണ് ഈ ഉമ്മയും മകനും. ഇരു വൃക്കകളും തകരാറിലായ മകന്‍ റാഹിഷ് ഇപ്പോള്‍ ഡയാലീസിസിലൂടെയാണ് തന്റെ ജീവന്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് . അര്‍ബുദ രോഗബാധിതയായ റാഫിയത്ത് തിരുവനന്തപുരം ആര്‍, സി.സിയില്‍ നാളുകളായി ചികത്സയിലാണ്.
മകന്റെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് റാഫിയത്തിനെ ഉപേക്ഷിച്ച് പോയി. പിന്നിട്ടുള്ള ജീവിതം കഷ്ടപ്പാടുകളുടേയും ദുരിതങ്ങളുടേതുമായിരുന്നു. അതെല്ലാം തരണം ചെയ്താണ് ഈ ഉമ്മ മകനെ വളര്‍ത്തിയത്.
വീടിന്റെ ദുരിതങ്ങള്‍ അകറ്റാന്‍ െ്രെഡവറായ റാഹി ഷ് ഗള്‍ഫിലേക്ക് പോയതോടെ പ്രാരാബ്ദങ്ങളുടെ പടിയിറങ്ങിയതായി കുടുംബം കരുതിയിരുന്നത്. ഇതിനിടയില്‍ പോളിയോ ബാധിതയായ ശാരീരക വൈകല്യമുള്ള റംസീനയെ റഹീഷ് ജീവിത പങ്കാളിയാക്കി. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് റാഫിയത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഉമ്മയുടെ പരിചരണത്തിനായി റാഹിഷ് നാട്ടിലെത്തി ഇവിടെ ടാക്‌സി െ്രെഡവറായി. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഉമ്മയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ഉമ്മയുടെ ചികിത്സക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചില വഴിച്ചത്. ഇതിനിടയില്‍ മൂന്നുമാസം മുമ്പാണ് റാഫിഷിന് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മകന്‍ കിടപ്പിലായതോടെ ഉമ്മയുടെ അവസ്ഥയും ഏറെ പരിതാപകരമായി. നിത്യവൃത്തിക്ക് പാടുപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍.
ഇതിനിടെ 110 ഓളം ഡയാലിസുകള്‍ നടത്തിയ റാഹിഷിന് ഇനി ഇത് അധികം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി.
വൃക്ക നല്‍ക്കാന്‍ ഒരാള്‍ മുന്നോട്ട് വന്നെങ്കിലും അത് മാറ്റിവെക്കാന്‍ പണംമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ കുടുംബത്തിന് ആകെ ഉള്ളത് ഏഴ് സെന്റ് സ്ഥലം മാതാവിന്റെ ചിക്കത്സക്കായി റാഹിഷ് കാപ്പില്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പണയപ്പെടുത്തിയിരിക്കുകയാണ് .
നാട്ടുകാര്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ചികിത്സ സമിതി രൂപികരിച്ചു രംഗത്തു ഇറങ്ങിയിട്ടുണ്ട്. കാപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ, രക്ഷാധികാരിയായും, പഞ്ചായത്ത് അംഗം രാധാമണി രാജന്‍ ചെയര്‍ പേഴ്‌സണ്‍ ആയും, മുന്‍ അംഗം കോശി, കെ. ഡാനിയല്‍ കണ്‍വീനറും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ അമ്മാസ് ട്രഷറുമാ യി ഉള്ള സമിതിയാണ് ഇപ്പോള്‍ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യാ ,കാപ്പില്‍ കുറ്റിപുറം ശാഖയില്‍, റാഹിഷ് ചികിത്സാ സമിതിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:854210110005308, ഐ.എഫ്.എസ്.സി: ബികെഐഡി0008542, ഫോണ്‍ നമ്പര്‍ 9747061654, 8086850595