കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍, നടിയും പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ഇന്നലെ വൈകിട്ടാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹജരാകണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. കേസില്‍ സാക്ഷിയായി വിളിപ്പിച്ചിരുന്ന കാവ്യക്ക് വനിതയെന്ന പരിഗണനയില്‍ ഹാജരാകാനുള്ള സ്ഥലം തീരുമാനിക്കാനും അസൗകര്യമുണ്ടെങ്കില്‍ അറിയിക്കാനും നോട്ടീസില്‍ പറഞ്ഞിരുന്നു. നോട്ടീസിലെ ഫോണ്‍ നമ്പറിലാണ് കാവ്യ മറുപടി നല്‍കിയത്. വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെയേ കാവ്യ ആലുവയിലെ വീട്ടിലെത്തൂ.
ബുധനാഴ്ച ലുവയിലെ ഭര്‍ത്താവിന്റെ വീടായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്നാണ് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുള്ളത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവരുടെ മൊഴി.