കൊച്ചി: ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് മംഗളാശംസകളുമായി മലയാളസിനിമാലോകം. കൊച്ചിയില്‍ വേദാന്ത ഹോട്ടലിലാണ് ഇന്ന് രാവിലെ താരങ്ങള്‍ വിവാഹിതരായത്.
മമ്മുട്ടി, ലാല്‍,ജനാര്‍ദ്ദനനനന്‍, ജയറാം, സിദ്ധീഖ്, ചിപ്പി, മേനക, മീരാജാസ്മിന്‍, നാദിര്‍ഷാ തുടങ്ങി ഒട്ടേറെ പേര്‍ താരങ്ങള്‍ക്ക് ആശംസകളുമായി എത്തി. കൂടാതെ സോഷ്യല്‍മീഡിയയിലൂടെയും പ്രമുഖ താരങ്ങള്‍ ആശംസകളറിയിച്ചു. വിവാഹശേഷം ആലുവയിലെ വീട്ടിലെത്തുന്ന ദമ്പതികള്‍ വൈകുന്നേരം മകള്‍ മീനാക്ഷിയോടൊപ്പം ദുബായിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹമെന്ന് മകള്‍ മീനാക്ഷി പ്രതികരിച്ചു. പ്രേക്ഷകരുടെ അനുഗ്രഹവും പിന്തുണയും വേണമെന്നും ദിലീപും-കാവ്യയും പറഞ്ഞു. തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാവ്യയല്ല തന്റെ കുടുംബജീവിതത്തിലെ പ്രശ്‌നമെന്നും ദിലീപ് പറഞ്ഞു.