Categories: News

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചു

മണ്ണാര്‍ക്കാടിന് ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഇന്നലെ രാവിലെ 10 മണിക്ക് നിര്‍വ്വഹിച്ചു.

റൂറല്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ഇപ്പോളത്തെ രക്ഷാധികാരിയുമായ എ. പുരുഷോത്തമനാണ് ആദ്യ വില്‍പ്പന ഏറ്റു വാങ്ങിയത്. ചെയര്‍മാന്‍ രാജഗോപാല്‍ ടി പി, ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ ഒപ്പം മറ്റു സാംസ്‌കാരിക, സാമൂഹിക, രാഷ്രട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 17 വരെ 0% പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് ആഭരണം പര്‍ചേസ് ചെയ്യാം. ഇതുപ്രകാരം ഒരു പവന്‍ 916 സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അടുത്ത ഒരു പവന് പണിക്കൂലി തികച്ചും സൗജന്യമായി സ്വന്തമാക്കാം. ഇതിനും പുറമേ ഉദ്ഘാടന ദിവസം പര്‍ചേസ് ചെയ്തവരില്‍നിന്നും തിരഞ്ഞെടുത്ത 5 പേര്‍ക്ക് ഡയമണ്ട് റിങ്ങ് സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിരുന്നു. ഡയമണ്ട്, 18K, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണ പര്‍ചേസുകള്‍ക്ക് 40 ശതമാനം പണിക്കൂലി ഇളവും ലഭിക്കുന്നു.

കൂടാതെ ലഘു തവണകളിലൂടെ പണിക്കൂലിയില്ലാതെ സ്വര്‍ണ്ണം സ്വന്തമാക്കാനുള്ള സ്‌കീമുകള്‍ക്കൊപ്പം നിങ്ങളുടെ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മികച്ച വില നല്‍കി പുതിയ HUID സ്വര്‍ണ്ണാഭരണങ്ങളായി മാറ്റി വാങ്ങാനുള്ള അവസരവും ഉണ്ട്. ഇവയ്‌ക്കെല്ലാം പുറമേ ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. ഒറ്റപ്പാലം, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, വളാഞ്ചേരി, വടക്കഞ്ചേരി, സുല്‍ത്താന്‍ബത്തേരി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഷോറൂമുകളുള്ള കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഒമ്പതാമത് ഷോറൂം ആണ് ഇപ്പോള്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

webdesk13:
whatsapp
line