X

കാവേരി കേസ്: തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്‌നാടിന് നല്‍കേണ്ട ജലത്തിന്റെ അളവ് കുറച്ച് സുപ്രീംകോടതി ഉത്തരവ്. കര്‍ണാടകത്തിന് അധിക ജലം നല്‍കാനും കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ലെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ണാടകത്തിന് അധികമായി 14.75 ടി.എം.സി ജലം നല്‍കാന്‍ കോടതി ഉത്തരവിട്ടു. െ്രെടബ്യുണല്‍ തമിഴ്‌നാടിന് അനുവദിച്ചിരുന്നത് 199 ടി.എം.സി ജലമായിരുന്നു. സുപ്രീംകോടതി ഇത് 177.25 ടി.എം.സിയായി കുറച്ചു.

ദക്ഷിണേന്ത്യയിലെ പ്രധാന നദികളിലൊന്നായ കാവേരിയിലെ ജലത്തിനായി ഇരുപത് വര്‍ഷമായി തുടരുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതവ റോയ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.

കാവേരിയിലെ 740 ടി. എം.സി ജലം കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണല്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കും ഒപ്പം പുതുച്ചേരിക്കുമായി 2007 ല്‍ വീതിച്ച് നല്‍കിയിരുന്നു. കര്‍ണാടകക്ക് 270 ടി.എം.സി, തമിഴ്‌നാടിന് നൂറ്റി പത്തൊന്‍പത്, കേരളത്തിന് മുപ്പത്, പുതുച്ചേരിക്ക് എഴ് ടി.എം.സി എന്നിങ്ങനെയായാണ് ട്രീബൂണല്‍ വീതിച്ചത്. എന്നാല്‍ ഈ വിധിയില്‍ അതൃപ്തരായ മൂന്ന് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

chandrika: