കാവഡ് യാത്രയോടാനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.
കടകള്‍ക്ക് മുമ്പില്‍ വ്യക്തികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കനാണെന്ന് അതിനാല്‍ രാജ്യ സഭയില്‍ ചട്ടം 267പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും എം.പി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പി.സന്തോഷ് കുമാര്‍ എം.പി നോട്ടീസ് നല്‍കി.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവഡ് യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്റുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്‍ കടക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്‍ മുസഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.