മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ആതിഥേയനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 12-ാം എപ്പിസോഡില്‍ ആദ്യ കോടിപതിയായി റാഞ്ചി സ്വദേശിനി നസി നാസിം. ഡല്‍ഹിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ കമ്യൂണിക്കേഷന്‍ മാനേജരാണ് ഇവര്‍. ഒരു സ്ത്രീക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് നാസിം പ്രതികരിച്ചു.
‘ഇതില്‍ ഏറെ ആഹ്ലാദമുണ്ട്. ചെറിയ നഗരങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന വ്യക്തിയാണ് ഞാന്‍. ഈ വിജയത്തിന്റെ ക്രഡിറ്റ് മാതാപിതാക്കള്‍ക്കാണ്. അവര്‍ എന്നോട് ചെയ്ത് രാജ്യത്തെ ഓരോ മാതാപിതാക്കളും അവരുടെ പെണ്‍മക്കളോട് ചെയ്‌തെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ ഷോ പണത്തിന് പുറമേ മറ്റെന്തൊക്കെയോ ആണ്. എട്ടുപത്തു സീസണുകളിലായി ഇതില്‍ പങ്കെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഉമ്മയാണ് ഇതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. ഭാഗ്യവും കൂടെയുണ്ടായിരുന്നു’ – നാസിം പറഞ്ഞു.